വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്. പാലക്കാട് ചെർപ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് അപകടം . ചെർപ്പുളശേരിയിൽ വെച്ചായിരുന്നു അപകടം. ഇ ബുൾജെറ്റ് സഹോദരന്മാരുൾപ്പെടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
അപകടത്തിൽ എബിനും ലിബിനും നിസാര പരുക്കേറ്റു. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസിക്കും പരുക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സഹോദരന്മാരുൾപ്പെടെ മൂന്ന് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു