തൊഴിലും നൈപുണ്യവും വകുപ്പിന്റെയും എക്സൈസും വകുപ്പിന്റെയും ഓഫീസ് കോമ്പൗണ്ടുകളിലും മറ്റും കൃഷി ഇറക്കും.വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ തരിശു ഭൂമികളിലും അനുയോജ്യമായ മറ്റിടങ്ങളിലും കൃഷി ചെയ്യുന്നതിന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശ പ്രകാരം ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലഭ്യമായ തരിശുഭൂമിയിലും അനുയോജ്യമായ മറ്റിടങ്ങളിലും വ്യാപകമായി കൃഷി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലും എക്സൈസ് വകുപ്പിനു കീഴിലും ഉള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും ലഭ്യമായ ഇടങ്ങളില്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെ നടത്തുന്നതിന് നിര്‍ദേശിച്ചതെന്ന് മന്ത്രി അറിയിച്ചു. ജില്ലകളില്‍ ബന്ധപ്പെട്ട ഏതൊക്കെ ഓഫീസുകളില്‍ ചെറുതും വലുതുമായ വിധത്തില്‍ പച്ചക്കറി കൃഷി നടത്താമെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പു മേധാവികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആവശ്യമായ മറ്റ് സഹായങ്ങള്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പാക്കുകയും വേണം.