പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി പത്തനംതിട്ട കലക്ടര്‍ പി ബി നുഹ് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ അനന്തഗോപന്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയ ഭാനു, സിപിഐ ജില്ല സെക്രട്ടറി എ പി ജയന്, മാത്യു ടി തോമസ് എംഎല്‍എ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ട ടൗണ്‍ ഹാളിനു മുന്നില്‍ നിന്ന് ആയിരക്കണക്കിന്ന് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായാണ് വീണാ ജോര്‍ജ് എത്തിയത്.