തിരുവനന്തപുരം: ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡിഎഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അറിയിച്ചു.ശമ്പളവും പെന്‍ഷനും എല്ലാമാസവും ഒന്നാം തീയതി കൃത്യമായി വിതരണം ചെയ്യുക,31 ശതമാനം ഡിഎ കുടിശ്ശിക പൂര്‍ണ്ണമായും അനുവദിക്കുക,ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക,ശമ്പളപരിഷ്ക്കരണകരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക,കാലാവധി കഴിഞ്ഞ ഹിതപരിശോധന നടത്തുക,ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക,പുതിയ ബസ്സുകള്‍ ഇറക്കുക,മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനി പ്പിക്കുക.സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയി പ്പിക്കുക,കാറ്റഗറി വ്യത്യാസമില്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക,എന്‍പിഎസ്,എന്‍ഡിആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതതു മാസം അടയ്ക്കുകയും ചെയ്യുക, 329 കോടിരൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ള അരിയേഴ്സ്,സ്വകാര്യവത്കരണം അവസാനിപ്പിക്കുക,സ്വിഫ്റ്റിലേയും കെഎസ്.ആര്.ടിസിയിലേയും അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
Home Kerala ശമ്പളവും പെന്‍ഷനും മുടക്കരുത് ,ഡിഎകുടിശ്ശിക തരണം, ഫെബ്രുവരി 4ന് കെഎസ്ആര്‍ടിസിയില്‍ ടിഡിഎഫിന്റെ പണിമുടക്ക്