തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്നത് യാഥാര്‍ഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ഇക്കാര്യത്തില്‍ മറിച്ച് പറയുന്നത് ആരോഗ്യമന്ത്രി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോര്‍ട്ടുണ്ടെന്നും സതീശന് ചൂണ്ടിക്കാട്ടി. മരുന്ന് വിതരണത്തിനുള്ള കെഎംഎസ്സിഎല് സംവിധാനം വെറും പരാജയമാണ്. കോടിക്കണക്കിന് രൂപയാണ് കമ്പനികള്‍ക്ക് കൊടുക്കാന്‍ ഉള്ളതെന്നും സതീശന് പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്നത് യാഥാര്‍ഥ്യ സംഭവം : വി.ഡി.സതീശന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം