വൈക്കം: പുതുവത്സരം ആഘോഷിക്കാൻ ഗോവയില്‍ പോയ സഞ്ജയുടെ മരണത്തില്‍ നീതി തേടി കുടുംബം ഗോവയിലേക്ക്. സംഭവത്തില്‍ അഞ്ജുന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ടോടെയാണ് സഞ്ജയുടെ ബന്ധുക്കള്‍ ഗോവയിലേക്ക് യാത്ര പുറപ്പെട്ടത്. സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലം തുടങ്ങിയവ വൈകുന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് സഞ്ജയുടെ അച്ഛൻ സന്തോഷ് പ്രതികരിച്ചു
നേരത്തെ, കഴിഞ്ഞ ഡിസംബർ 29നാണു സഞ്ജയ് സുഹൃത്തുക്കളായ രണ്ടു പേർക്കൊപ്പം ഗോവയിലേക്കു പോയത്. തുടർന്ന് പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം സഞ്ജയെ കാണാതായിരുന്നു. പിന്നാലെ ജനുവരി നാലാം തീയതി മൃതദേഹം കണ്ടെത്തുകയായിരുന്നു.