തിരുവനന്തപുരം: കേരളീയം വികസന സാംസ്കാരിക മഹോത്സവ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭാവി കേരളം എങ്ങനെയാകുമെന്ന് കാണിച്ചുകൊടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമാണ്. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയം ധൂര്‍ത്തല്ല. പരിപാടി വരും വര്‍ഷങ്ങളിലും തുടരും. അടുത്ത വര്‍ഷം മുന്‍കൂട്ടിയുള്ള തയാറെടുപ്പുകളോടെ പരിപാടി നടത്തും.2023ലെ കേരളീയം പരിപാടിയില്‍ പങ്കെടുക്കാന്‍ വിദേശത്ത് നിന്ന് പോലും കാണികളെത്തി. എല്ലാ വേദികളിലും അത്ഭുതാര്ഹമായ തിരക്കാണ് അനുഭവപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.