തിരുവനന്തപുരം : എകെജി സെന്ററിനു മുന്നില്‍ ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടിയുമായി വീണ്ടും എസ്എഫ്ഐ. ഗവര്‍ണര്‍ കേരളത്തില്‍ മടങ്ങിയെത്തിയശേഷം രാജ്ഭവനിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ തലവനെതിരായ അക്രമത്തില്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. താന്‍ ചെയ്യുന്നത് തന്റെ ജോലിയാണ്. കരിങ്കൊടിക്കാര്‍ വന്നാല്‍ ഇനിയും കാറില്‍ നിന്നിറങ്ങും. സെനറ്റിലേക്ക് നിര്‍ദേശം ചെയ്യാനുള്ള ആളുകളുടെ പേരുകള്‍ തനിക്ക് പലവഴിക്ക് കിട്ടും. തനിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്കിയ എസ്എഫ്ഐ നേതാവിനെതിരെ 48 കേസുണ്ട്.
എകെജി സെന്ററിനു മുന്നില്‍ ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടിയുമായി വീണ്ടും എസ്എഫ്ഐ
by രാഷ്ട്രദീപം
by രാഷ്ട്രദീപം