കൊല്ലം: കൊല്ലത്ത് വിവിധയിടങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാലപൊട്ടിച്ചു കടന്നു. ഫാത്തിമ മാതാ കോളേജിന് മുന്നില്‍നിന്നും ബീച്ച്റോഡില്നിന്നും പട്ടത്താനത്തുനിന്നുമാണ് ഇവര്‍ മാല പൊട്ടിച്ചത്. കുണ്ടറ മുളവനയിലും എഴുകോണിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. മാലപൊട്ടിച്ചത് ഒരേ സംഘമാണെന്നാണ്നിഗമനം
ശനിയാഴ്ച രാവിലെയൊടെയാണ് ആദ്യ മാല പൊട്ടിക്കല്‍ നടന്നത്. ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കള്‍ ബീച്ച് റോഡിന് സമീപത്തായി നിന്ന കൂട്ടിക്കട സ്വദേശിനിയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റിലെ ജീവനക്കാരിയുമായ സുഷമയുടെ മാല പൊട്ടിച്ചു കടന്നു.
ഇതിനുശേഷംഫാത്തിമ മാതാ കോളജിന് സമീപത്ത് നിന്നും പട്ടത്താനത്ത് നിന്നും യുവതികളുടെ മാല പൊട്ടിച്ചു. മോഷ്ടാക്കല്‍ അമിത വേഗതയില്‍ ബൈക്കില്‍ കടന്ന് പോകുന്ന സി.സി.ടിവി.ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
പിന്നീട് പള്‍സര്‍ ബൈക്ക് കടപ്പാക്കടയ്ക്ക് സമീപം ഉപക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ ഹെല്‍മറ്റ് മാറ്റി നടന്നുപോകുന്ന ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. ബൈക്ക് മുളവന സ്വദേശിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനയുടമയെ കേന്ദ്രീകരിച്ചും പൊലീസ് അനേഷണം ആരംഭിച്ചു. മോഷ്ടാക്കള്കടന്നുപോയ വഴികളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. കൊല്ലം സിറ്റിപോലീസും, റൂറല്‍ പോലീസും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.