തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം താത്കാലികമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഓണക്കാലത്ത് ട്രഷറി നിയന്ത്രണം പതിവാണെന്നും അദ്ദേഹം പറഞ്ഞു.
ട്രഷറി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് തോമസ് ഐസക് അറിയിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിനാണ് ഇപ്പോൾ പ്രഥമ പരിഗണന നല്‍കുന്നത്. കരാറുകാരുടെ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.