ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാകും ഫല പ്രഖ്യാപനം. ഫലം http://keralaresults.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. ജൂലൈ 15-നാണ് ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു തവണ മാറ്റി വച്ച പരീക്ഷ പിന്നീട് നടത്തുകയായിരുന്നു.