അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണമെന്ന് പരാതി. രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമ ചിത്രീകരണം നടന്നുവെന്നും രജിസ്ട്രേഷൻ കൗണ്ടർ താത്കാലികമായി അടച്ചു എന്നും പരാതിയുണ്ട്.ഫഹദ് ഫാസിൽ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
സജിൻ ഗോപു, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.