തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.ശുചിമുറിയിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഉടൻ വിവരം സുരക്ഷ ഏജൻസികൾക്ക് കൈമാറി.
തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം ലാൻഡ് ചെയ്ത ഉടൻ അധികൃതര്‍ യാത്രക്കാരെ ബോംബ് ഭീഷണിയുണ്ടെന്ന് അറിയിച്ചു. യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല