കൊടുവള്ളി: കോഴിശേരി മജീദിന് കൊടി സുനിയുടെ ഭീഷണി ഉണ്ടായെന്ന ആരോപണത്തെച്ചൊല്ലി കൊടുവള്ളി നഗരസഭ കൗണ്‍സിലില്‍ ബഹളം. നഗരസഭാംഗമായ മജീദിന് സുരക്ഷ നല്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടണമെന്ന അടിയന്തരപ്രമേയം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടായത്.
മജീദിന് സുരക്ഷ നല്‍കണമെന്ന പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്ന് പ്രതിപക്ഷം യോഗത്തില്‍ ആരോപിച്ചു. പ്രമേയം നിയമപരമായ നിലനിൽക്കില്ല. ചട്ടങ്ങള്‍ ലംഘിച്ചാണ് യോഗം വിളിച്ചത്. കള്ളക്കടത്തുകാരും അവരുടെ സ്വർണം കവർച്ച ചെയ്യുന്നവരും തമ്മിലുള്ള പ്രശ്നമാണ് ഇത്. കൊടി സുനിയും കോഴിശേരി മജീദും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പ്രതിപക്ഷമായ എൽഡിഎഫ് ആരോപിച്ചു. തുടര്‍ന്ന് ഇവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
അതേസമയം, വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍ മജീദിന് പൊലീസ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെടുന്നതിനുള്ള പ്രമേയം പ്രതിപക്ഷ ബഹളത്തിനിടയിലും കൗണ്‍സില്‍ യോഗം പാസ്സാക്കി.