മഴ ശക്തമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു.ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലുമാണ് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്അതേസമയം, ശക്തമായ മഴയിൽ കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടലുണ്ടായി, ആളപായമില്ല. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 7 വീടുകൾക്ക് നാശനഷ്ടവും ഉരുൾപൊട്ടലിൽ ഉണ്ടായി.