മലപ്പുറം: പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. 35000 വോട്ടിന് യുഡിഎഫിന്റെ ഇ ടി മുഹമ്മദ് ബഷീരിനോട് തോല്‍ക്കുമെന്നാണ് നിഗമനം. തെരഞ്ഞെടുപ്പിന് ശേഷം നിയോജക മണ്ഡലങ്ങളില്‍നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.
തൃത്താല, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ LDF ന് ഭൂരിപക്ഷം കിട്ടുമെങ്കിലും ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്മാൻ എംഎല്‍എയായ തവനൂര്‍ ഉള്‍പ്പെടെ മറ്റ് നാല് നിയോജക മണ്ഡലങ്ങളിലും ഇ ടി മുഹമ്മദ് ബഷീറിന് ലീഡ് കിട്ടുമെന്നും ജയത്തിലേക്കെത്തുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
അതേസമയം മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി ജയിക്കുമെങ്കിലും ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാളും കുറയുമെന്നുമാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി.