കോഴിക്കോട്: മലബാര്‍ മേഖലയില്‍ നിന്നുള്ള അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഇന്ന് പണിമുക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അമ്ബതോളം ബസുകളാണ് പണിമുടക്കുന്നത്. കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകളുടെ ഓഫീസുകളിലും ബസുകളിലും വ്യാപക പരിശോധന നടത്തിയിരുന്നു.
നിയമം തെറ്റിച്ച് പ്രവര്‍ത്തിക്കുന്ന ബസുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുയാണ്. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന് പേരിട്ടിരിക്കുന്ന പരിശോധനനയില്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോയെന്നും ക്രിമിനല്‍ പശ്ചാതലമുള്ള തൊഴിലാളികളുണ്ടോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ അടിക്കടിയുള്ള പരിശോധന സര്‍വീസിനെ ബാധിക്കുന്നുവെന്നാണ് ബസുടമകള്‍ ആരോപിക്കുന്നത്.