തിരുവല്ല സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് ജാതി അധിക്ഷേപമെന്ന് പരാതി. ഓഫിസ് സെക്രട്ടറിയും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനെയാണ് അധിക്ഷേപിച്ചെന്നാണ് പരാതി. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡൻ്റ് ഹൈമ എസ് പിള്ളയ്ക്കെതിരെ പാർട്ടിക്ക് പരാതി നൽകി.
പാർട്ടി ഘടകത്തിൽ പരാതി നൽകി എഴ് ദിവസമായിട്ടും നടപടിയില്ല. പട്ടികജാതി ക്ഷേമ സമിതിയും പാർട്ടിക്ക് പരാതി നൽകി. മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി യോഗത്തിനുശേഷം ആയിരുന്നു തർക്കം.