തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഇത്തരം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ഇനി മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ നടത്തുക. ഇതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൈയുറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.