കോഴിക്കോട്: കനത്ത വേനലില്‍ ജോലിസമയം മാറ്റണമെന്ന ആവശ്യവുമായി ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍. കൊടുംവെയിലില്‍ വാഹനം ഓടിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് ഫറോക്കിലെ ഐഒസി പ്ലാന്റെില്‍ നിന്ന് ദിനംപ്രതി 150-ലധികം ഇന്ധന ടാങ്കറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വടക്കന്‍ ജില്ലകളിലെ പമ്പുകളിലേക്ക് ഇവിടെ നിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. കനത്ത ചൂടില്‍ ദീര്‍ഘദൂര ഓട്ടം അസഹനീയമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. രാവിലെ എട്ടര മുതലാണ് ടാങ്കറുകള്‍ സര്‍വീസ് തുടങ്ങുന്നത്. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
ഈ സമയക്രമത്തില്‍ മാറ്റം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എലത്തൂര്‍, ഇരുമ്പനം എന്നിവിടങ്ങളിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ഇതേ ആവശ്യമുന്നിയിക്കുന്നുണ്ട്.