തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്പോര്‍ട്സ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ കേരള പോലീസിലെ എലിസബത്ത് സൂസന് കോശി വെള്ളി മെഡല്‍ നേടി. സായുധസേനയില്‍ ഇന്‍സ്പെക്ടര്‍ ആണ് അവര്‍. ഈ വിഭാഗത്തില്‍ പഞ്ചാബ് പോലീസില്‍ നിന്നുള്ള അന്‍ജും മൗഡ്ഗില്‍ സ്വര്‍ണം നേടി. എസ്.എസ്.ബി യിലെ ശ്വേതാ യാദവിനാണ് വെങ്കലം. കേരള പോലീസിലെ കീര്‍ത്തി കെ സുശീലന് നാലാം സ്ഥാനം ലഭിച്ചു.
Home Kerala ദേശീയ പോലീസ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ് ; 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ എലിസബത്തിന് വെള്ളി