ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു കെ.സി. വേണുഗോപാല്‍ എംപിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചില്ലെന്നാരോപിച്ച് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിക്കരികിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എസ്ഡി കോളജിന് സമീപം പൊലീസ് തടഞ്ഞു.
പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു.