തിരുവനന്തപുരം: കെ.എം.ബഷീര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണെന്ന് നപടിയെടുത്തതെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ.മുനീര്‍. ഒന്നിച്ചുള്ള സമരം തീരുമാനിക്കേണ്ടത് പ്രാദേശിക തലത്തിലല്ല. ബഷീര്‍ മനുഷ്യശൃംഖലയില്‍ പങ്കെടുക്കുക മാത്രമല്ല, വെല്ലുവിളിയും നടത്തി. നടപടിയെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിച്ചുള്ള സമരം എകെജി സെന്ററില്വച്ചാണോ തീരുമാനിക്കേണ്ടത്? ഞങ്ങളെയും കൂട്ടി വിളിച്ചിരുത്തി തീരുമാനിക്കേണ്ടേ?അങ്ങനെയങ്കില്‍ ഞങ്ങളെല്ലാവരും വന്നേനെ. ഒന്നിച്ചുള്ള സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് പിണറായി വിജയനാണ്. മാര്‍കിസ്റ്റ് പാര്‍ട്ടി അവിടെ നിന്ന് ഒരു തിട്ടൂരം തരുന്നു. ഞങ്ങളിതാ മനുഷ്യ ചങ്ങലയ്ക്ക് പോവുന്നു, സൗകര്യമുണ്ടെങ്കില്‍ വന്നോളൂ, എന്ന് പറയുന്ന സമരങ്ങളൊന്നും നല്ല ഉദേശത്തോടെയുള്ളതല്ല. ഇത് രാഷ്ട്രീയമാണ്- മുനീര്‍ പറഞ്ഞു.