തലസ്ഥാനത്ത് പട്ടാപ്പകൽ വീട്ടിൽ കയറി പീഢന ശ്രമം. മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 20 കാരിയായ വിദ്യാർത്ഥിനിയെ ജോലിക്ക് എത്തിയ രണ്ടു പേർ വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലെന്ന് ഉറപ്പുവരുത്തിയ ഇരുവരും 20 കാരിയെ കടന്നു പിടിക്കുകയും ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ വായിൽ തുണി കുത്തി കയറ്റിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്. അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. വൈകുന്നേരത്തോടെ കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.