ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുക്കുന്നു. അജിത് കുമാറിൻ്റെ മൊഴി ഡിജിപി ഷെയ്ഖ് ദരോഷ് സാഹിബ് സ്വീകരിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുപ്പ്. അൻവർ ഉന്നയിച്ച ആരോപനങ്ങളിലും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എംആർ അജിത്തിൻ്റെ മൊഴിയെടുക്കുന്നത്.
എ.ഡി.ജി.പി അജിത് കുമാറിനെതിരായ ആരോപണത്തെ തുടർന്ന് സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്.പി വി അന്‍വറിന്റെ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയര്‍ന്നിരുന്നു. അട്ടിമറി, കള്ളക്കടത്ത് സംഘടനകളുമായി സഹകരിക്കൽ, ആർഎസ്എസ് നേതാക്കളെ കണ്ടത് തുടങ്ങി 14 കുറ്റങ്ങളാണ് അജിത് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഡിജിപിക്കും പരാതി നൽകി. കവടിയാറിൽ ഭൂമി വാങ്ങി,ആഢംബർ വീട് നിര്‍മിക്കുന്നു, ബന്ധുക്കൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ.