കൊച്ചി: സെപ്തംബറില്‍ എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്തംബറില്‍ 12 ദിവസം സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തിക്കില്ല. 11 ദിവസം ബാങ്കുകളും അടഞ്ഞുകിടക്കും. 10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച് ഞായറാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
മൂന്ന് ദിവസത്തെ ഓണാവധിയും മുഹറവുമെല്ലാം അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതാണ് കൂട്ട അവധിക്ക് കാരണം. ഫലത്തില്‍ ഏഴ് കഴിഞ്ഞാല്‍ 16നേ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കൂ.