കായംകുളത്ത് പൊലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ് ഒടുവിൽ ഓടയിൽ ഒളിച്ചു. ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയാണ് സാഹസികമായി മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്.കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് ഒളിച്ചത്. കള്ളനെ പിടിക്കാന്‍ എത്തിയ പൊലീസിന് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായത്.
റെയിൽവേ സ്റ്റേഷന് സമീപം വിവിധ വീടുകളിലും മോഷണശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെ കണ്ടപ്പോൾ ഓടി സമീപത്തെ ഓടയിൽ ഒളിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ കണ്ടാണ് ഇയാൾ ഒളിച്ചത്. കിണഞ്ഞു ശ്രമിച്ചിട്ടും കള്ളനെ ഓടയിൽ നിന്ന് പുറത്തെത്തിക്കാനായില്ല.മോഷ്ടാവിന് സ്വയം മുകളിലേക്ക് കയറാനും സാധിക്കാതെ വന്നതോടെ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മോഷ്ടാവിനെ ഓടയില്‍ നിന്ന് പുറത്തെത്തിച്ചത്. ഇന്നലെ രാത്രി 1 മണിയ്ക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത് ഇന്ന് വെളുപ്പിന് 5 മണിയ്ക്കാണ്.