ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന് കെകെ രമ. ടിപി കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതിയാണ് മനോജ്. എല്ലാം നിര്‍ത്തിവെച്ചു എന്ന്സര്‍ക്കാര്‍ പറയുന്നതിനിടെയാണ് ശിക്ഷാ ഇളവ് മറ്റൊരു ഭാഗത്ത് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു.
ഇന്നലെ ഇത് സംബന്ധിച്ച് മൊഴിയെടുക്കാൻ പൊലീസ് വിളിച്ചിരുന്നതായി കെകെ രമ പറയുന്നു. ട്രൗസർ മനോജിന് ശിക്ഷാ ഇളവ് നൽകുന്നത് സംബന്ധിച്ചായിരന്നു മൊഴിയെടുക്കാൻ വിളിച്ചിരുന്നതെന്ന് കെകെ രമ പറഞ്ഞു. ഇന്നലെ രാത്രി കൊളവല്ലൂർ പൊലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോഴാണ് ശിക്ഷാ ഇളവിന് മനോജ് എന്ന പ്രതിയെ കൂടി പരിഗണിക്കുന്ന കാര്യം മനസിലാകുന്നത് കെ കെ രമ പറഞ്ഞു