കേരളത്തില്‍ ഞായറാഴ്ചകളിലെ ഭാഗികമായി മാത്രമേ ലോക്ക്ഡൗണ്‍ കാണൂ. കഴിഞ്ഞയാഴ്ച അടക്കം നല്കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനിമുതലുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
അതേസമയം, ജനങ്ങള്‍ എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉടന്‍ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.