തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി മദ്യം വിറ്റ് വീട്ടിലെത്തിക്കുന്ന സംവിധാനം തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന തുടങ്ങും. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവില്‍പ്പന അവസാനിപ്പിച്ച് ബാര്‍, ബവ്റിജസ് കൗണ്ടറുകള്‍ പൂട്ടും
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിദേശമദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കും സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് മദ്യം ലഭ്യമാക്കുക എന്നും മന്ത്രി വ്യക്തമാക്കി.