തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്.
ഇതിലേയ്ക്കായി സജ്ജമാക്കിയിരിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ ആയ BevQ ഉപയോഗിക്കുന്നത് താഴെ പറയും പ്രകാരം ചെയ്യുക.
- സ്മാര്‍ട്ട് ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്
- ഗൂഗിള്‍ പ്ളേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആല്ഝ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
- ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യുക.
- നിങ്ങളുടെ മൊബൈല്‍ നമ്പറിലേയക്ക് വന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷന് പൂര്‍ത്തീകരിക്കുക.
- നിങ്ങളുടെ ഇഷ്ടാനുസരണം ലിക്കര്‍/ബിയര്‍ & വൈന്‍ തിരഞ്ഞെടുത്ത ശേഷം ടൈം സ്ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തുക.
- ബുക്കിംഗ് വിജയകരമായാല്‍ QR കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ നിങ്ങളുടെ മൊബൈല്‍ സ്ക്രീനില്‍ കാണുവാന്‍ കഴിയും.
- ലഭിച്ച ടോക്കണ്‍ സഹിതം ഫോണുമായി എത്തിയാല്‍ ഔട്ട്ലെറ്റിലെ വരിയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാം.
- ഫീച്ചര്‍ ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്
- ഫീച്ചര്‍ ഫോണ്‍ വഴി SMS സംവിധാനത്തിലൂടെ താഴെ പറയും പ്രകാരം ചെയ്യുക. (SMS മുഖേന ടോക്കണ്‍ ബുക്ക് ചെയ്യാവുന്നതാണ്)
ലിക്വര്‍ (Liquor) ആവശ്യമുളളവര്‍
<BL><SPACE><PINCODE><SPACE><NAME>
എന്ന ഫോര്‍മാറ്റും
ബിയര്‍ /വൈന്‍ (Beer& Wine) ആവശ്യമുളളവര്‍
<BW><SPACE>><PINCODE><SPACE><NAME>
എന്ന ഫോര്‍മാറ്റും
ടൈപ്പ് ചെയ്ത ശേഷം 8943389433 എന്ന നമ്പറിലേക്ക് അയയ്ക്കുക.
SMS ന് മറുപടിയായി BEVCOQ എന്ന സെന്റര്‍ ഐഡിയില്‍ നിന്നും നിങ്ങളുടെ ഫോണിലേയ്ക്ക് ബുക്കിംഗ് ഉറപ്പുവരുത്തുന്ന മെസേജ് വരുന്നതായിരിക്കും. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് എത്തിച്ചേര്‍ന്ന് വരിയില്‍ സ്ഥാനം ഉറപ്പിക്കാവുന്നതാണ്.