തിരുവനന്തപുരം: ശബരിമല പ്രശ്നം തെരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിച്ചുവെന്ന് രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തട്ടെയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ പദ്മകുമാര്‍.ബോര്‍ഡിന് രാഷ്ട്രീയമില്ല. അതിനാല്‍ വിലയിരുത്തലിനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നില്‍ ഔഷധ ഗുണമില്ലെന്നായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ മറുപടി. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടമായെന്ന വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും എ പദ്മകുമാര്‍ പറഞ്ഞു.