തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിചാരിച്ചിരുന്നേല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്ന് ആലപ്പുഴയിലെ നിയുക്ത എംപി എഎം ആരിഫ്. തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനത്തെ മാദ്ധ്യമപ്രവത്തകരോട് സംസാരിക്കവെയാണ് ആരിഫ് വിവാദ പരാമര്‍ശം നടത്തിയത്. സിപിഎം തീരുമാനിച്ചിരുന്നെങ്കില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുമായിരുന്നെന്നായിരുന്നു ആരിഫിന്റെ വാക്കുകള്‍.
അതേസമയം ശബരിമലവിഷയത്തോടെ സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായെന്നും ഇത് സിപിഎമ്മിന് തിരിച്ചടി ആയെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയം സംസ്ഥാനത്തിനകത്തും പുറത്തും വന്‍ ചര്‍ച്ചയാകുകയും തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തപ്പെട്ടതിനും പിന്നാലെയാണ് ആരിഫ് വിവാദപ്രസ്ഥാവനയുമായി രംഗത്തെത്തിയത്.
എസ്ഫ്ഐ, ഡിവൈഎഫ് ഐ എന്നീ യുവജനസംഘടനകളിലെ യുവതികളെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിചാരിച്ചിരുന്നെങ്കില്‍ ശബരിമലയില്‍ പ്രവേശിപ്പിക്കുമായിരുന്നു. ഇതിന് ഒരുഫോണ്‍ കോള്‍ മതിയായിരുന്നെന്നും ലക്ഷക്കണക്കിന് വരുന്ന യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുമായിരുന്നെന്നും ആര്‍ക്കുമിത് തടയാനാകില്ലെന്നും നിയുക്ത എംപിയുടെ പരാമര്‍ശം.