കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന എം.എല്‍.എമാരില്‍ നിന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പിനുളള ചെലവ് വഹിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഇത്തരം മല്‍സരങ്ങള്‍ നിയമപരമാണെന്ന് കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് വ്യക്തമാക്കി.
സിറ്റിങ് എം.എല്‍.എ മരിച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ പണം ആരില്‍ നിന്ന് ഈടാക്കുമെന്നും കോടതി ചോദിച്ചു. ഹര്‍ജി ദുരുദ്ദേശപരമാണെന്ന് വ്യക്തമാക്കിയ കോടതി ഹര്ജിക്കാരന് പിഴയടക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി.