കോഴിക്കോട്: 24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍. ധാന്‍പുര്‍ സ്വദേശി സയാഗി (40) ആണ് പിടിയിലായത്. കോഴിക്കോട് റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ഒമ്ബതരയോടു കൂടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സയാഗി പിടിയിലാവുന്നത്. 500 രൂപയുടെ കെട്ടുകളാക്കി പ്രത്യേകം തയ്യാറാക്കിയ തുണി സഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം. പേരാമ്ബ്രയില്‍ സ്വര്‍ണ പണിക്കാരനായ പരശുവെന്നയാളില്‍ നിന്ന് സ്വര്‍ണം വാങ്ങി മംഗലാപുരത്ത് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് സയാഗിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തുണി സഞ്ചിയില്‍ ഒളിപ്പിച്ച് ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ 24 ലക്ഷം
by രാഷ്ട്രദീപം
by രാഷ്ട്രദീപം