കോഴിക്കോട്: ഇതരമതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. അവരുടെ സംസ്കാരം പകര്‍ത്താതിരിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ധേഹം പറഞ്ഞു. മറ്റ് മതങ്ങളുമായി സൗഹൃദം നിലനിര്‍ത്തിയതാണ് നമ്മുടെ പാരമ്പര്യമെന്നും കാന്തപുരം പറഞ്ഞു. സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു. നൂറാം വാര്‍ഷികം അതിന് തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് തന്നെ മറുപടി പറയട്ടെയെന്നും കാന്തപുരം പറഞ്ഞു. ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹം ഉറങ്ങി കിടക്കുകയാണ്. അവരെ സജീവമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത (കാന്തപുരം വിഭാഗം) നൂറാം വാര്‍ഷികാഘോഷം ഡിസംബര്‍ 30-ന് കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ നടക്കും. മൂന്ന് വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ അന്ന് പ്രഖ്യാപിക്കുമെന്നും കാന്തപുരം പറഞ്ഞു.