തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ 1700 കിലോ ചീഞ്ഞമത്സ്യം പിടികൂടി. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണു ചീഞ്ഞ മത്സ്യം പിടിച്ചെടുത്തത്. പാളയം, മണക്കാട്, പാങ്ങോട്, കുമരിചന്ത, പൂന്തുറ, പാപ്പനംകോട് തൂടങ്ങി നിരവധി കേന്ദ്രങ്ങളിലാണു നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. ഫോര്‍മാലിനും അമോണിയയും ചേര്‍ത്ത മീനും പഴകിയ മീനും നഗരസഭ പിടികൂടി.
വില്‍പ്പന നിരോധിച്ച ഇടങ്ങളില്‍ മത്സ്യക്കച്ചവടം നടത്തിയവരെയും നഗരസഭ ഒഴിപ്പിച്ചിരുന്നു. വില്‍പ്പന വിലക്കിയതിലും മത്സ്യം പിടികൂടിയതിലും പ്രതിഷേധിച്ച് മത്സ്യവില്‍പ്പനക്കാര്‍ നഗരസഭാ കവാടത്തില്‍ പ്രതിഷേധിച്ചു.