കൊച്ചി : ഇ.ഡി. അന്വേഷണം കരുവന്നൂര്‍ സഹകരണബാങ്കില്‍ മാത്രമാക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ റജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ ഇ.ഡി സമന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സഹകരണ മേഖലയിലേക്ക് മുഴുവന്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകന് മുഖേനയാണ് ഹര്‍ജി നല്‍കിയത്. ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിക്കുമ്പോള്‍ ഹാജരാക്കുന്ന രേഖകളുടെ മഹ്സര്‍ സൂക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചു.