നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെ തള്ളിപ്പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി പി വി അന്‍വര്‍. സഖാക്കളോട് അന്നും, ഇന്നും താന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നുവെന്നും അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി.അന്‍വറില്‍ നിന്ന് ഉണ്ടാവില്ലെന്നും വ്യക്തമാക്കി.
‘ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല: പി.വി.അന്‍വര്‍’ എന്ന തലക്കെട്ടില്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പലരും പ്രചരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രതികരണം. അങ്ങനെ ഒരു പ്രസ്താവന തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും
തന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവര്‍ത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരെന്നുമാണ് അന്‍വര്‍ വ്യക്തമാക്കിയത്. വ്യാജസ്ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങള്‍ ഇല്ലാതാവില്ലെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.