തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലില്‍ വീണ്ടും അന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശയില്‍ പ്രതീക്ഷയുണ്ടെന്ന് വിഎസ് സുനില്‍ കുമാര്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ സർക്കാരിന് സ്വീകാര്യമല്ലാത്തതിനാലാണ് തള്ളിക്കളയുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വസനീയമായ റിപ്പോർട്ടുകൾ ജനങ്ങൾക്ക് ലഭിക്കണമെന്നും ഇവ വൈകിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ റിപ്പോര്‍ട്ടിന് വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍ കുമാര്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നതില്‍ അന്ന് കേസെടുക്കാത്ത പോലീസ് ഇന്നെങ്കിലും അതിന് തയ്യാറാകണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.