നഗരത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായ അതേ കടയിൽ വീണ്ടും അഗ്നിബാധ.രാവിലെ 10 മണിയോടെയാണ് ചിപ്സ് കടയിൽ തീപിടിത്തമുണ്ടായത്.
നഗരത്തെ പിടിച്ചുകുലുക്കിയ തീപിടിത്തത്തിന് ഒരു വർഷത്തിന് ശേഷം അതേ കടയിൽ വീണ്ടും തീപിടിത്തമുണ്ടായി. അഗ്നിശമനസേന എത്തുംമുമ്പ് കടയിലെ ജീവനക്കാർ തീ അണച്ചു. എന്നാൽ, വലിയ അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അഗ്നിശമനസേനയുടെ വിശദീകരണം.
കഴിഞ്ഞ കൊല്ലം തീ പിടിത്തമുണ്ടായ സമയത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ചിപ്സ് കടകൾക്ക് ഫയർഫോഴ്സ് നിർദേശം നൽകിയതായിരുന്നു.പക്ഷേ ഒന്നും സംഭവിച്ചില്ല. അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വീണ്ടും നിർദേശം നൽകിയതായി അഗ്നിശമനസേന അറിയിച്ചു. തുടർച്ചയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.