പത്തനംതിട്ട തിരുവല്ല വേങ്ങലിൽ നിർത്തിയിട്ട കാറിനുള്ളിൽ ദമ്പതികള്‍ വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. തുകലശ്ശേരി വേങ്ങശ്ശേരിയിൽ വീട്ടിൽ രാജു തോമസ് ,ഭാര്യ ലൈജു തോമസ് എന്നിവരുടെ മൃതദേഹം ആണ് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു ഇവരുടെ മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും കുറപ്പിൽ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികൾ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തുന്നു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ വേങ്ങൽ മുണ്ടകൻ പാടം വഴി പെട്രോളിങ്ങിന് പോയ പോലീസ് സംഘമാണ് മീറ്ററുകൾക്കപ്പുറത്ത് പുക ഉയരുന്നത് കണ്ടത്. പൊലീസ് സംഘം അടുത്തെത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്പി വ്യക്തമാക്കിയത്. മകൻ്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, മദ്യപാന ശീലം, വീട് ജപ്തി തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും ചൂണ്ടിക്കാട്ടിയിരുന്നു.