സംസ്ഥാന കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന് എംപി. ലോക്സഭയില്‍ ബെന്നി ബെഹന്നാന് ബില്‍ അവതരിപ്പിക്കുന്നതിനായി അനുമതി തേടി. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്.
യുക്തി ചിന്തയെ പ്രോത്സാഹിപ്പിക്കാനും അന്ധവിശ്വാസത്തിനെതിരെയുമാണ് ബെന്നി ബെഹന്നാന് മുന്നോട്ടുവയ്ക്കുന്ന ബില്‍. സമൂഹത്തില്‍ ഇപ്പോഴും സജീവമായി നില്ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരായി യുക്തി ചിന്ത, വിമര്‍ശനാത്മക ചിന്ത, തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമെടുക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബില്‍.സമൂഹത്തിൽ അമിതമായ രീതിയിൽ അന്ധവിശ്വാസം വർദ്ധിക്കുന്നുവെന്നും അതുകൊണ്ട് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന് നിർദേശിക്കുകയും അത്തരത്തിലുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഒരു ബില്ല് എന്നാണ് ബെന്നി ബെഹനാൻ ഇതിലൂടെ വ്യക്തമാക്കുന്നത്.