കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായി കേരളാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സാദരം എന്ന ചടങ്ങ് സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്മ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശുചീകരണത്തൊഴിലാളികള്ക്കായി 100 വീതം കയ്യുറകള്‍, കോട്ട്, ഗം ബൂട്ട് എന്നിവയും കൈമാറി.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിശബ്ദമായി സേവനം കാഴ്ചവെച്ച വിഭാഗമാണ് ശുചീകരണത്തൊഴിലാളികള്‍ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ശുചീകരണ തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം രോഗവ്യാപനം തടയുന്നതില്‍ മുഖ്യപങ്ക് വഹിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.ജി.പി.വിജയന്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ്, പ്രിന്‍സിപ്പല്‍ ഡോ.എം.കെ.അജയകുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.