കൊല്ലം തെന്മലയില് കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ ഏഴുകിലോ കഞ്ചാവ് പിടികൂടി. തെന്മല എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വര്‍ക്കല പുല്ലൂര്‍ മുക്ക് സ്വദേശി തൗഫീഖിനെ (25) എക്സൈസ് അറസ്റ്റ് ചെയ്തു. തെന്മല എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് തൗഫീഖിനെ പിടികൂടിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്യങ്കാവ് ചെക്പോസ്റ്റില്‍ പൊലീസും എക്സൈസും ഒക്കെത്തന്നെ വാഹനങ്ങളില്‍ ലഹരി കടത്തുന്നത് പിടികൂടുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇന്നലെ ഇന്നലെ 12 കിലോ ഗ്രാം കഞ്ചാവ് പിടിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെ കെഎസ്ആര്‍ടിസിയുടെ തെങ്കാശി – കൊല്ലം അന്തര്‍ സംസ്ഥാന ബസില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.
വര്‍ക്കല താലൂക്കിലെ കൊടുവൂര്ചിറ സ്വദേശിയാണ് തൗഫീഖ്. ആന്ധ്രയിലെ തിരുപ്പതിയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ഇയാളെ നിലവില്‍ ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് വിവരം.