ആലപ്പുഴ: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണ് പോളിങ് ഡേയില്‍ കണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. 20 ല്‍ 20 സീറ്റും നേടുമെന്നും കെസി പറഞ്ഞു.
ഇത് വരെ നടന്ന രണ്ട് ഘട്ടത്തിലും പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച മുന്നേറ്റം നടത്താന്‍ ഇന്‍ഡ്യ മുന്നണിക്ക് സാധിച്ചുവെന്നും ഇനി വരുന്ന ഘട്ടങ്ങളിലും മുന്നേറ്റം തുടരുമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന് ജാവദേക്കര്‍ കൂടികാഴ്ച്ച ബിജെപി സിപിഐഎം ഗൂഡാലോചനയുടെ ഭാഗമാണ്. കരുവന്നൂര്‍, മാസതവണ അടക്കമുള്ള കേസുകളില്‍ നടന്ന ഡീലിന്റെ തെളിവാണ് ഈ കൂടി കാഴ്ച്ചയെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.