തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ നേതാക്കള്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരുകള്‍ മുറുകി വരികയാണ്. പലപ്പോഴും മന്ത്രി എം.എം മണിയുടെ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെചര്‍ച്ച ചെയ്യാപ്പെടാറുമുണ്ട്. ഇപ്പോള്‍ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ പീതാബരക്കുറുപ്പിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മന്ത്രി മണിയുടെ നിറത്തെ പരാമര്‍ശിച്ച് കൊണ്ട് പീതാബരക്കുറുപ്പ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറിപ്പിന്റെ പരാമര്‍ശം. ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം.മണിയാണെന്ന് പീതാബരക്കുറുപ്പ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ‘കക്ഷിക്ക് ‘ ബ്ലാക്ക്’ പണ്ടേ പഥ്യമല്ല; ‘ബാക്ക്’ ആണ് പഥ്യം.’ എന്നായിരുന്നു എം.എം മണിയുടെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മിനുട്ടുകള്‍ക്കകം മണിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വെെറലായി. പേരെടുപ്പ് വിമര്‍ശിക്കാതെയുള്ള പോസ്റ്റ് സഖാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. മുമ്ബ് ഒരു ചടങ്ങിനിടെ സിനിമയിലെ ഒരു താരത്തിന്റെ അപമാനിച്ചെന്ന വിവാദത്തില്‍ പീതാംബരക്കുറിപ്പ് പെട്ടിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് മന്ത്രിയുടെ മറുപടി.