തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ആകാശ ക്യാമറ കണ്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.
രണ്ട് മാസം മുമ്പ് പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള കല്യാണ ഓഡിറ്റോറിയത്തിൽ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോൺ ക്യാമറ നിയന്ത്രണം വിട്ട് പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നിരുന്നു. അന്ന് ക്യാമറ കസ്റ്റഡിയിലെടുത്ത പൊലീസ് മുന്നറിയിപ്പ് നൽകിയതിന് ശേഷം ക്യാമറ വിട്ടുകൊടുക്കുകയായിരുന്നു.