കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരം നിരോധിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. സമരങ്ങള്‍ മൂലം കലാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുത്. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു. കലാലയങ്ങള്‍ക്ക് ഉള്ളില്‍ മാര്‍ച്ച്, ഘൊരാവോ, പഠിപ്പ് മുടക്ക് അടക്കമുളള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനോ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സ്കൂളുകള്‍ക്കും കോടതി വിധി ബാധകമാകും. കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട 15 ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ച് നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജികള്‍.
Home Kerala കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം