വയനാട്: കൂടുതല്‍ മാവോയിസ്റ്റുകള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ കത്ത്. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.